തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ ശ്രമിച്ച യുവതി വിഴുങ്ങിയത് സ്പൂണ്‍
തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ ശ്രമിച്ച യുവതി വിഴുങ്ങിയത് സ്പൂണ്‍
തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക്് കിട്ടിയത് മുട്ടന്‍ പണി. യുവതി ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ സ്പൂണ്‍ കൊണ്ട് ശ്രമിച്ചപ്പോള്‍ സ്പൂണ്‍ വിഴുങ്ങുകയായിരുന്നു.
ചൈനയിലെ ഷെന്‍ സെന്നിലായിരുന്നു സംഭവം. ലില്ലി എന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ മീന്മുള്ള് കുടുങ്ങുകയും തുടര്‍ന്ന് അസ്വസ്ഥയായ യുവതി അത് പുറത്തെടുക്കാന്‍ ഏറെനേരം പരിശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് സ്പൂണ്‍ ഉപയോഗിച്ച് മീന്‍ മുള്ള് പുറത്തെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
എന്നാല്‍ ഇതിനിടെ സ്പൂണ്‍ അബദ്ധത്തില്‍ യുവതി വിഴുങ്ങുകയും വയറ്റിലാവുകയും ചെയ്തു. അതേസമയം സംഭവത്തെത്തുടര്‍ന്ന് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും തോന്നാത്തതിനാല്‍ നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ലില്ലി ആശുപത്രിയില്‍ പോയത്.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ സ്പൂണ്‍ ചെറുകുടലില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയും ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ വയറ്റില്‍ നിന്നും സ്പൂണ്‍ പുറത്തെടുക്കുകയും ചെയ്തു.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply