ഇന്ത്യയുടെ കാലുപിടിച്ച് പാകിസ്ഥാന്‍; ‘സമാധാനത്തിന് ഒരു അവസരം നല്‍കൂ’…
ഇന്ത്യയുടെ കാലുപിടിച്ച് പാകിസ്ഥാന്‍; ‘സമാധാനത്തിന് ഒരു അവസരം നല്‍കൂ’…
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തെളിവുകള്‍ നിരത്തിയതോടെ പാകിസ്താന്‍ പ്രതിരോധത്തിലായി.
തെളിവുകള്‍ പുറത്തു വിട്ടതോടെ ഭൂരിപക്ഷം ലോക രാഷ്ട്രങ്ങളും യു എന്നും പാകിസ്ഥാനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ തിരിച്ചടി ശക്തമാകുമെന്ന ഭയത്താല്‍ സഹായ അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
‘സമാധാനത്തിന് ഒരു അവസരം നല്‍കൂ’ എന്ന് അഭ്യര്‍ത്തിച്ചിരിക്കുകയാണ് പാക് പ്രധാനമന്ത്രി. പുല്‍വാമ ആക്രമണത്തില്‍ സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെയാണ് ഇതിന് മറുപടിയായി സമാധാനത്തിന് ഒരു അവസരം നല്‍കണമെന്ന അപേക്ഷയുമായി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്.
പാക് പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ ആശംസ അറിയിച്ചു നരേന്ദ്ര മോദി വിളിച്ചപ്പോള്‍,താന്‍ പഠാന്‍ സമുദായക്കാരനാനെന്നും സത്യത്തില്‍ ഉറച്ചു നിന്ന് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു എന്നാണ് പ്രതികരിച്ചത്. ഈ വാക്കുകളെ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. ഇതിന് മറുപടിയായാണ് ഇമ്രാന്‍ ഖാന്‍ സമാധാനത്തിന് ഒരവസരം നല്‍കണമെന്ന് അഭ്യര്‍ത്തിച്ചത്.
Leave a Reply
You must be logged in to post a comment.