ബര്‍ഗറിനകത്തെ ചില്ലുകഷ്ണങ്ങള്‍ തൊണ്ടയില്‍ കുടുങ്ങി 31 കാരന്‍ ആശുപത്രിയില്‍: ജീവനക്കാരന്‍ അറസ്റ്റില്‍

ബര്‍ഗറിനകത്തെ ചില്ലുകഷ്ണങ്ങള്‍ തൊണ്ടയില്‍ കുടുങ്ങി 31 കാരന്‍ ആശുപത്രിയില്‍: ജീവനക്കാരന്‍ അറസ്റ്റില്‍

ബര്‍ഗറിനകത്തെ ചില്ലുകഷ്ണങ്ങള്‍ തൊണ്ടയില്‍ കുടുങ്ങി 31 കാരന്‍ ആശുപത്രിയില്‍. പൂനെയിലെ ഫെര്‍ഗുസന്‍ കോളേജ് റോഡിലെ റെസ്റ്റോറന്റിലാണ് സംഭവം. സാജിത് അജ്മുദ്ദീന്‍ പഠാനെന്ന ആള്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ബര്‍ഗര്‍ കിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ സാജിതും മൂന്ന് സുഹൃത്തുക്കളും മൂന്ന് വെജിറ്റേറിയന്‍ ബര്‍ഗറും ഒരു ചിക്കന്‍ ബര്‍ഗറും ഓര്‍ഡര്‍ ചെയ്തു.

എന്നാല്‍ ബര്‍ഗര്‍ കഴിച്ച ശേഷം സാജിതിന് തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ഇതേ തുടര്‍ന്ന് ബര്‍ഗര്‍ പരിശോധിച്ചപ്പോള്‍ തീരെ ചെറിയ ചില്ലുകഷണങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply