വാവെയുടെ ലൈസൻസ് റദ്ദാക്കി; അമേരിക്കന്‍ സര്‍ക്കാര്‍ നീക്കത്തിൽ പകച്ച് ഉപഭോക്താക്കൾ

വാവെയുടെ ലൈസൻസ് റദ്ദാക്കി; അമേരിക്കന്‍ സര്‍ക്കാര്‍ നീക്കത്തിൽ പകച്ച് ഉപഭോക്താക്കൾ

അമേരിക്കന്‍ സര്‍ക്കാര്‍ നീക്കത്തിൽ തകർന്നടിയുമോ വാവെ ? വാവെയുടെ ഗൂഗിള്‍ ലൈസന്‍സ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്പനിക്കെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‍റെ ഉത്തരവിന് പിന്നാലെയാണ് ഗൂഗിള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്‌നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

എന്നാൽ ഗൂഗിളിൽ നിന്നുള്ള ഒഎസ് സേവനം നിൽക്കുന്നതിനൊപ്പം പ്ലേ സ്റ്റോർ, ഗൂഗിൾ മാപ്പ്, യുട്യൂബ് ഉൾപ്പടെ ഗൂഗിൾ സർവീസുകളെല്ലാം വാവെയ്, ഓണർ ഫോണിൽ നിന്ന് വൈകാതെ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോർട്ട്. പ്രതിസന്ധി മറികടക്കാനുള്ള ഒരു വഴി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രോജക്ടിലൂടെ ആൻഡ്രോയ്ഡ് പതിപ്പുകൾ അപ്ഡേറ്റ് ചെയ്യുക എന്നതാണ്.

എന്നാൽ ഇത്തരം ഉപഭോക്ത്താക്കൾക്ക് എന്നാൽ ഈ വഴിക്ക് ആൻഡ്രോയ്ഡ് സർവീസ് സ്വീകരിക്കുമ്പോൾ പരിമിതമായ ഫീച്ചറുകള്‍ മാത്രമാണ് ഫോണില്‍ ലഭിക്കുക. എന്നാൽ ഇപ്പോൾ ഉപയോഗിക്കുന്ന വാവെയ് ഡിവൈസുകളെ ഇത് ബാധിക്കില്ലെങ്കിലും പുതിയ അപ്ഡേഷനുകളും പ്ലേസ്റ്റോറിൽ നിന്നുള്ള ആപ്പുകളും ലഭിച്ചേക്കില്ല.

അമേരിക്കൻ തിരിച്ചടികൾക്ക് മുന്നിൽ പതറാതെ അതേസമയം, സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റവും ടെക്‌നോളജിയും കണ്ടെത്തി അമേരിക്കൻ വെല്ലുവിളി നേരിടാൻ തന്നെയാണ് വാവെയ് നീക്കം എന്നാണ് റിപ്പോര്‍ട്ട്.

പ്രതിസന്ധി കമ്പനിയെ കാര്യമായി ബാധിക്കില്ലെന്ന് ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ വാവെയ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സ്ഥാപകനുമായ റെൻ സെംഗ്ഫീ പറഞ്ഞു. കമ്പനിയുടെ വരുമാനത്തിൽ നേരിയ ഇടിവു നേരിടും. ഇതെല്ലാം മറികടക്കാൻ വേണ്ട പദ്ധതികൾ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*