മൂന്ന് മാസം ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്ന 27 കാരന്‍ അറസ്റ്റില്‍
ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്നു. മൂന്ന് മാസം ഗര്‍ഭിണിയായ ആടിനെയാണ് 27 കാരനായ യുവാവ് ബലാല്‍സംഗം ചെയ്തു കൊന്നത്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആടിന്റെ ഉടമസ്ഥയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പട്നയ്ക്ക് സമീപമുള്ള പാര്‍സ ബസാര്‍ എന്ന സ്ഥലത്താണ് ഇങ്ങനൊരു കൊടും ക്രൂരമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയാണ് യുവാവ് തന്റെ ആടിനെ ബലാത്സംഗം ചെയ്തതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഗ്രാമത്തിലുള്ള ധാരാളം ആളുകള്‍ സംഭവത്തിന് ദൃക്സാക്ഷികളാണ്. ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം.
ബിഹാറിലെ മധേപുര എന്ന ഗ്രാമത്തിലാണ് പ്രതിയുടെ താമസം. ഇയാള്‍ പാര്‍സ ബസാറില്‍ ദിവസ വേതനത്തിന് ജോലിചെയ്തു വരികയാണ്.
ബലാല്‍സംഗത്തെ തുടര്‍ന്ന് ചത്ത ആടിന്റെ ജഡം പോലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാകും തുടര്‍നടപടികളെന്ന് പോലീസ് വ്യക്തമാക്കി.
Leave a Reply