ഗോഡ്‌സെ : പ്രഗ്യാസിംഗിനെ തള്ളി ബി.ജെ.പി

ന്യുഡല്‍ഹി: ഗോഡ്‌സെയെ ദേശഭക്ത് എന്ന് വിശേഷിപ്പിച്ച നടപടിയില്‍ ബി.ജെ.പി എം.പി പ്രഗ്യാസിംഗ് താക്കൂറിനെ തള്ളി പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ. പ്രഗ്യാ സിംഗിന്റെ പരാമര്‍ശം അപലപനീയമാണെന്നും അവരെ പാര്‍ലമെന്ററി സമിതികളില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ജെ.പി നദ്ദ പറഞ്ഞു. അത്തരം പരാമര്‍ശങ്ങളെയോ പ്രത്യയശാസ്ത്രത്തെയോ പാര്‍ട്ടി ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ലോക്‌സഭയിലാണ് പ്രഗ്യാ സിംഗ് വിവാദ പരാമര്‍ശം നടത്തിയത്.

പ്രഗ്യാ സിംഗിനെ പാര്‍ലമെന്ററിന്റെ പ്രതിരോധ സമിതിയില്‍ നിന്നും നീക്കം ചെയ്യും. ഈ സമ്മേളന കാലത്ത് ബി.ജെ.പിയുടെ പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിക്കില്ലെന്നും നദ്ദ വ്യക്തമാക്കി.
ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം ആചരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച്‌ പ്രഗ്യാസിംഗ് നടത്തിയ പരാമര്‍ശം ബി.ജെ.പിയെ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിരുന്നു.

പ്രഗ്യാ സിംഗിന്റെ പരാമര്‍ശത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച്‌ ചര്‍ച്ച ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി അംഗം സഞ്ജയ് സിംഗ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*