ഇനി മുതല്‍ സ്വര്‍ണം വാങ്ങുന്നതിനും ഗൂഗിള്‍ പേ..!

ഇനി മുതല്‍ സ്വര്‍ണം വാങ്ങുന്നതിനും ഗൂഗിള്‍ പേ..!

ഗൂഗിളിന്റെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ കമ്പനിയായ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ സ്വര്‍ണവും ഇതിലൂടെ വാങ്ങാം. എം എംടിസി- പിഎഎംപി ഇന്ത്യയുമായി ഗൂഗിള്‍ ഇക്കാര്യത്തില്‍ കരാറിലെത്തി.

എം എംടിസി- പിഎഎംപി ഇന്ത്യയായിരിക്കും ഗൂഗിള്‍ പേ വഴി വാങ്ങുന്ന സ്വര്‍ണം, ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക. ഇതു പ്രകാരം 99.99 ശതമാനം 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആപ്പിലൂടെ സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും കാണുവാന്‍ സാധിക്കും. ഗോള്‍ഡ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ട്. ഈ ഫീച്ചര്‍ ഏറെ ഗുണകരമായിരിക്കുമെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply