തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ അഭിഭാഷകന്‍ ബിജു മോഹന്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തിനു പിന്നില്‍ കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന്‍ ബിജു മോഹനനാണെന്ന് ഡിആര്‍ഐ. 25 കിലോ സ്വര്‍ണവുമായി പിടിയിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തിരുമല സ്വദേശി സുനിലിനെയും കഴക്കൂട്ടം സ്വദേശി സെറീനയെയും സ്വര്‍ണ കടത്തേല്‍പ്പിച്ചത് അഭിഭാഷകനായ ബിജു മോഹനാണ്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടു പ്രാവശ്യം ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നു ഡിആര്‍ഐ കണ്ടെത്തി. ബിജുവിന് ദുബായില്‍ സ്വര്‍ണം നല്‍കുന്ന ജിത്തുവിനെ കുറിച്ചും അന്വേഷണം തുടങ്ങി. സംഭവം പുറത്തായതോടെ ബിജു ഒളിവിലാണ്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് കണ്ടെത്തണമെങ്കില്‍ ഒളിവിലുള്ള ബിജുവിനെ പിടികൂടണമെന്ന് ഡിആര്‍ഐ വ്യക്തമാക്കി. 20 കിലോ സ്വര്‍ണം കടത്തിയ ബിജുവിന്റെ ഭാര്യ വിനീത രത്‌നകുമാരിയെയും റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*