നെടുമ്പാശ്ശേരിയില്‍ 1.4 കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

നെടുമ്പാശ്ശേരിയില്‍ 1.4 കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. പേസ്റ്റ് രൂപത്തിലുള്ള 1.4 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഏകദേശം 36 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കാലില്‍ കെട്ടിവച്ച നിലയിലാണ് കടത്താന്‍ ശ്രമിച്ചത്.

ഷാര്‍ജയില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment