നമ്മക്കിവൻ വെറും ഞൊട്ടാഞൊടിയൻ…കടൽകടന്നാലോ ​ഗോൾഡൻ ബെറി

നമ്മുടെ ഞൊട്ടാഞൊടിയ നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കാണുന്ന ഒന്നാണ് ഞൊട്ടാഞൊടിയന്‍ അഥവാ ഗോള്‍ഡന്‍ ബെറി എന്നറിയപ്പെടുന്ന ഈ പഴം. മൊട്ടാബ്ലിങ്ങ, ഞൊറിഞ്ചൊട്ട, ഞെട്ടങ്ങ തുടങ്ങി നിരവധി പേരുകളില്‍ ഈ കാട്ടു പഴം അറിയപ്പെടുന്നുണ്ട്.

കൂടാതെ ഇംഗ്ലീഷില്‍ ഇത് ഗോള്‍ഡന്‍ ബെറി എന്നാണ് അറിയപ്പെടുന്നത്. രുചികരം എന്നതിലുപരി ഔഷധഗുണങ്ങളുടെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മഴക്കാലമാകുന്നതോടെ നമ്മുടെ ചുറ്റും തൊടികളിൽ ധാരാളം വളര്‍ന്നു വരുന്നു ഈ ചെടി. മഴക്കാലത്താണ് ഈ ചെടി മുളക്കുന്നതും കായ്ക്കുന്നതും തളിര്‍ക്കുന്നതും എല്ലാം. മഴക്കാലം തീരുന്നതോടെ ഇത് നശിച്ച് പോവുന്നു.

നല്ലപോലെ പാകമായ പഴത്തിന് മധുരവും പുളിയും കലര്‍ന്ന രുചിയാണ് ഉണ്ടാവുന്നത്. പച്ചയാണെങ്കില്‍ അതിന് ഇളം പുളിയും കയ്പും നിറഞ്ഞ രുചിയാണ് ഉണ്ടാവുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതാണ് ഈ പഴം. എന്നാല്‍ ിന്നത്തെ തലമുറയില്‍ പെട്ട കുട്ടികള്‍ക്ക് ഇതെന്താണെന്ന് പോലും അറിയാത്ത അവസ്ഥയായിരിക്കും ഉണ്ടാവുന്നത്. മാത്രമല്ല ഓരോ വര്‍ഷം കഴിയുന്തോറും ഉണ്ടാവുന്ന ചെടിയുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ച് കൊണ്ടിരിക്കുകയാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഞൊട്ടാഞൊടിയന്‍ നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന് നോക്കാം.

ഞൊട്ടാഞൊടിയനിൽ വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ഞൊട്ടാഞൊടിയന്‍. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മസംരക്ഷണത്തിനും എല്ലാം സഹായിക്കുന്നു. സാധാരണ നാരങ്ങയില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയാണ് ഈ പഴം നല്‍കുന്നത്. വിറ്റാമിന്‍ സി ശരീരത്തില്‍ ആവശ്യത്തിന് എത്തിക്കുന്നതിന് ഈ പഴം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രായഭേദമന്യേ കാഴ്ചശക്തി കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ പ്രശ്‌നമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഈ ഫലം സഹായിക്കുന്നു. വിറ്റാമിന്‍ എ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പ്രായാധിക്യം മൂലമുണ്ടാകുന്ന നേത്ര സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച ഒന്നാണ് ഇത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply