​ഗൂ​ഗിളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തിൽ ഒന്നാമതെത്തി ബിജെപി

​ഗൂ​ഗിളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തിൽ ഒന്നാമതെത്തി ബിജെപി

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി മുന്നിൽ. ഗൂഗിളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ബിജെപി എന്ന് റിപ്പോര്‍ട്ട്. കൂടാതെ ഇത്തവണ പ്രചാരണ പരസ്യങ്ങളുടെ കാര്യത്തില്‍ ആറാം സ്ഥാനം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

എന്നാൽ ഫെബ്രുവരി 19 മുതലുള്ള കണക്കനുസരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പരസ്യ ഏജന്‍സികളും കൂടി 3.76 കോടി രൂപയുടെ പരസ്യം ഗൂഗിളില്‍ നല്കിയതായാണ് ഗൂഗിളിന്റെ ഇന്ത്യന്‍ ട്രാന്‍സ്‌പെരന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതില്‍ 1.21 കോടി രൂപയും ചെലവാക്കിയിരിക്കുന്നത് ബിജെപിയാണ്. ഗൂഗിളിലെ ആകെ പരസ്യച്ചെലവുകളുടെ 32 ശതമാനമാണിത്.

കൂടാതെ പട്ടികയില്‍ ആറാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് പരസ്യങ്ങള്‍ക്കായി ചെലവാക്കിയിരിക്കുന്നത് വെറും 54,100 രൂപയാണ്. അതായത്, ഗൂഗിളിലെ ആകെ പരസ്യച്ചെലവിന്‍റെ 0.14 ശതമാനം മാത്രം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply