ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് മൂന്ന് പുതിയ സവിശേഷതകള്‍ ഒരുക്കി ഗൂഗിള്‍ മാപ്പ്

ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് മൂന്ന് പുതിയ സവിശേഷതകള്‍ ഒരുക്കി ഗൂഗിള്‍ മാപ്പ്

കഴിഞ്ഞ കാലങ്ങളില്‍ ഗൂഗിള്‍ മാപ്‌സ് പല ഫീച്ചറുകള്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പാരമ്പര്യം നിനിര്‍ത്തി പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ആളുകള്‍ക്ക് ഗൂഗിള്‍ മാപ്‌സില്‍ മൂന്ന് പുതിയ നാവിഗേഷന്‍ സവിശേഷതകള്‍ ഗൂഗിള്‍ പ്രഖ്യാപിക്കുന്നു.

ആദ്യത്തേത് ഒരു ബസിന്റെ ഏകദേശ യാത്രാസമയം, റൂട്ടിലെ തത്സമയ ട്രാഫിക് സ്റ്റാറ്റസ് എന്നിവ നല്‍കുന്നു. മാത്രമല്ല ട്രെയിന്‍ യാത്രയ്ക്കും സമാനമായ സവിശേഷതയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ റിയല്‍-ടൈം ട്രെയ്ന്‍ സ്റ്റാറ്റസ്,അതുപോലെ കാലതാമസം എന്നിവ കാണിക്കുന്നു. അവസാനമായി ഒരു മിക്‌സഡ് മോഡ് നാവിഗേഷന്‍ ഓപ്ഷന്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മികച്ച എളുപ്പ വഴികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

തത്സമയ ബസ് യാത്രാവിവരങ്ങള്‍

ബസ് യാത്രയില്‍ നേരിടേണ്ടി വരുന്ന കാലതാമസം, റൂട്ടിലെ തത്സമയ ട്രാഫിക സ്റ്റാറ്റസ് എന്നിവ ഉടന്‍തന്നെ ഗൂഗിള്‍ മാപ് നിര്‍ദ്ദേശിക്കുന്നു. കാലതാമസമുണ്ടാകുകയാണെങ്കില്‍, ഉപയോക്താക്കള്‍ക്ക് ചുവപ്പ് നിറത്തിലുള്ള ഒരു സന്ദേശം കാണും, അത് ട്രാഫിക് കണ്‍ജഷന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഉപായമോ മൂലം പതിവ് യാത്രാസമയം ദീര്‍ഘിപ്പിക്കുന്നതാണ്.

ലൈവ് ട്രെയിന്‍ സ്റ്റാറ്റസ്

ഉപയോക്താക്കള്‍ക്ക് തത്സമയ ട്രെയിന്‍ സ്റ്റാറ്റസും കാലതാമസം എന്നിവ പരിശോധിച്ച് നല്‍കുന്നു. പക്ഷെ ദീര്‍ഘദൂര ട്രെയിന്‍ യാത്രയിലാണ് ഇത് പ്രവര്‍ത്തുക്കുക. ‘where is my tain’ എന്ന ആപ്ലിക്കേഷനുമായി സഹകരിച്ചാണ് ഈ ഫീച്ചര്‍ വികസിപ്പിച്ചത്.

ഓട്ടോറിക്ഷ ശുപാര്‍ശയ്‌ക്കൊപ്പം മിക്‌സഡ് -മോഡ് നാവിഗേഷന്‍

മെട്രോ, ലോക്കല്‍ ട്രെയിന്‍,ബസ് തുടങ്ങിയ ട്രാന്‍സ്‌പോര്‍ട്ടുകളില്‍ നിന്ന് മറ്റൊരിടത്തേക്ക്് മാറുന്നതിനായി അവിടെ ഓട്ടോറിക്ഷ എത്തുന്നതിന് അനുയോജ്യമായ സ്റ്റേഷനും ഉപയോക്താക്കള്‍ക്ക് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment