കുറഞ്ഞ വിലയക്ക് സ്വന്തമാക്കാം ഗൂഗിൾ പിക്സൽ ഫോണുകൾ
മുംബൈ: പുത്തൻ പിക്സൽ ഫോണുമായി ഗൂഗിൾ, പുതിയ പിക്സല്‍ ഫോണുകള്‍ പുറത്തിറക്കി ഗൂഗിള്‍. പിക്സല്‍ 3എ, പിക്സല്‍ 3എ XL എന്നിവയാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് 39,999 രൂപ മുതലാണ്. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ വണ്‍പ്ലസ്, ആപ്പിള്‍, സാംസങ്ങ് എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എത്തുന്ന ഫോണിന്‍റെ വില്‍പ്പന മെയ് 15 മുതലാണ്.
പിക്സല്‍ 3എ, പിക്സല്‍ 3എ XL എന്നിവ എല്ലാവര്‍ക്കും വേണ്ടി നിര്‍മ്മിക്കുന്നത് എന്ന് ആശയത്തിലാണ് ഈ ഫോണ്‍ നിര്‍മ്മിച്ചത് എന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഈ ഫോണുകള്‍ പുറത്തിറക്കി പ്രസ്താവിച്ചത്. മികച്ച ക്യാമറയും ബാറ്ററി ലൈഫും ഈ ഫോണുകള്‍ വാഗ്ദാനം ചെയ്യും എന്നാണ് ഗൂഗിള്‍ അവകാശവാദം.
പിക്സല്‍ 3എ, പിക്സല്‍ 3എ XL യും , വലിയ വിലയുടെ പേരില്‍ ഇന്ത്യ പോലുള്ള വിപണികളില്‍ പിക്സല്‍ ഫോണുകള്‍ നേരിടുന്ന മാന്ദ്യത പുതിയ പിക്സല്‍ ഫോണുകള്‍ മറികടക്കും എന്നാണ് ഗൂഗിള്‍ പ്രതീക്ഷ. പ്രധാനമായും പ്രീമിയം ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ വിലകുറഞ്ഞ ഫോണ്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് ഈ ഫോണിലൂടെ ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.
Leave a Reply