ഔദ്യോഗികയാത്രയില്‍ ഒപ്പമുള്ള ഭാര്യയുടെ ചിലവു കൂടി വഹിക്കണം; പി.എസ്.സി ചെയര്‍മാന്റെ ആവശ്യം തള്ളി സര്‍ക്കാര്‍

തിരുവനന്തപുരം: ഔദ്യോഗികയാത്രയില്‍ ഒപ്പമുള്ള ഭാര്യയുടെ ചിലവു കൂടി വഹിക്കണമെന്ന് പി.എസ്.സി ചെയര്‍മാന്‍. എന്നാല്‍ ആവശ്യം നിരസിച്ച് സര്‍ക്കാര്‍. ആവശ്യമെങ്കില്‍ ചെയര്‍മാന്റെ ഭാര്യക്ക് കൂടി ക്ഷണമുള്ള സമ്മേളനങ്ങളില്‍ ചിലവ് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പി.എസ്.സി ചെയര്‍മാനുവേണ്ടി മാത്രം ഇളവു നല്‍കാനാവില്ലെന്നത് സംബന്ധിച്ചുള്ള ഫയല്‍ പൊതുഭരണ വകുപ്പിനു കൈമാറി. പൊതുഭരണ വകുപ്പ് പി.എസ്.സി സെക്രട്ടറിയെ രേഖാമൂലം അറിയിക്കും. ഇതര സംസ്ഥാനങ്ങളിലെല്ലാം ചെയര്‍മാന്‍ ഒപ്പം അനുഗമിക്കുന്ന ഭാര്യയുടെ ചിലവ് സര്‍ക്കാരാണ് വഹിക്കുന്നത്.

സംസ്ഥാനം ഇക്കാര്യം മാതൃകയാക്കണമെന്നായിരുന്നു എം.കെ.സക്കീറിന്റെ ആവശ്യം. എന്നാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പി.എസ്.സി ചെയര്‍മാനു മാത്രം അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply