സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യൂ റൗണ്ടില്‍ പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ആലോചന

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യൂ റൗണ്ടില്‍ പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അവര്‍ക്കായി കാത്തിരിക്കുന്നത് സര്‍ക്കാര്‍ ജോലിയാണ്.

ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനും വകുപ്പുകള്‍ക്കും യു.പി.എസ്.സി ചെയര്‍മാന്‍ അരവിന്ദ് സക്സേന നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് ഒഡീഷയില്‍ സ്റ്റേറ്റ് പി.എസ്.സി ചെയര്‍മാന്മാരുടെ കോണ്‍ഫറന്‍സിലാണ്.

പതിനൊന്ന് ലക്ഷത്തോളം പേര്‍ അപേക്ഷിക്കുന്ന സിവില്‍ സവീസ് പ്രിലിമിനറി പരീക്ഷയില്‍നിന്നും 600 പേര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

എന്നാല്‍ എല്ലാ കടമ്പകളും കടന്ന് ഇന്റര്‍വ്യൂ റൗണ്ട് വരെയെത്തുന്നവര്‍ രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളാണെന്ന് സക്സേന ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെയുള്ളവരെ മറ്റുള്ള വകുപ്പുകളിലേയ്ക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

2018ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എട്ട് ലക്ഷത്തോളം പേര്‍ അപേക്ഷിച്ചിട്ടും ആകെയുള്ള 780 ഒഴിവുകളിലേക്ക് 10,500 പേര്‍ മാത്രമാണ് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയത്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യൂ റൗണ്ടില്‍ പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ആലോചന

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യൂ റൗണ്ടില്‍ പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അവര്‍ക്കായി കാത്തിരിക്കുന്നത് സര്‍ക്കാര്‍ ജോലിയാണ്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനും വകുപ്പുകള്‍ക്കും യു.പി.എസ്.സി ചെയര്‍മാന്‍ അരവിന്ദ് സക്സേന നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് ഒഡീഷയില്‍ സ്റ്റേറ്റ് പി.എസ്.സി ചെയര്‍മാന്മാരുടെ കോണ്‍ഫറന്‍സിലാണ്.

പതിനൊന്ന് ലക്ഷത്തോളം പേര്‍ അപേക്ഷിക്കുന്ന സിവില്‍ സവീസ് പ്രിലിമിനറി പരീക്ഷയില്‍നിന്നും 600 പേര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

എന്നാല്‍ എല്ലാ കടമ്പകളും കടന്ന് ഇന്റര്‍വ്യൂ റൗണ്ട് വരെയെത്തുന്നവര്‍ രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളാണെന്ന് സക്സേന ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെയുള്ളവരെ മറ്റുള്ള വകുപ്പുകളിലേയ്ക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

2018ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എട്ട് ലക്ഷത്തോളം പേര്‍ അപേക്ഷിച്ചിട്ടും ആകെയുള്ള 780 ഒഴിവുകളിലേക്ക് 10,500 പേര്‍ മാത്രമാണ് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply

Your email address will not be published. Required fields are marked *

*
*