മികച്ച തഹസില്‍ദാര്‍ക്കുള്ള ബഹുമതി നേടിയ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് 93 ലക്ഷം പിടിച്ചെടുത്തു

മികച്ച തഹസില്‍ദാര്‍ക്കുള്ള ബഹുമതി നേടിയ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് 93 ലക്ഷം പിടിച്ചെടുത്തു

തെലങ്കാനയില്‍ തഹസില്‍ദാറിന്റെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും പിടിച്ചെടുത്തു. മികച്ച തഹസില്‍ദാര്‍ക്കുള്ള തെലങ്കാന സര്‍ക്കാറിന്റെ ബഹുമതി നേടിയ രംഗറെഡ്ഡി ജില്ലയിലെ കെഷാംപെട്ടിലെ തഹസീല്‍ദാര്‍ വി. ലാവണ്യയുടെ വീട്ടില്‍നിന്നാണ് 93.5 ലക്ഷം പണവും 400 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തത്.

ഹൈദരാബാദിലെ ഹയാത് നഗറിലെ ഇവരുടെ വീട്ടില്‍ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ തെരച്ചിലിലാണ് പണവും സ്വര്‍ണവും കണ്ടെടുത്തത്.

ഭൂമി രേഖകള്‍ തിരുത്തുന്നതിന് ഒരു കര്‍ഷകനില്‍ നിന്ന് 4 ലക്ഷം കൈക്കൂലി വാങ്ങിയതിന് വില്ലേജ് റവന്യൂ ഓഫീസര്‍ (വിആര്‍ഒ) പിടിയിലായതിന് പിന്നാലെയാണ് തഹസീല്‍ദാരുടെ വീട്ടിലും തെരച്ചില്‍ നടന്നത്.

8 ലക്ഷം രൂപയാണ് കര്‍ഷകനോട് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതില്‍ അഞ്ച് ലക്ഷം തഹസീല്‍ദാര്‍ക്കും മൂന്ന് ലക്ഷം വില്ലേജ് ഓഫീസര്‍ക്കും നല്‍കണമെന്നായിരുന്നു നിര്‍ദേശം.

തുക ലഭിച്ചയുടനെ വില്ലേജ് ഓഫീസര്‍ തഹസീല്‍ദാരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ലാവണ്യയെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

എന്നാല്‍ ആരോപണങ്ങള്‍ ആദ്യം തഹസീല്‍ദാര്‍ നിഷേധിച്ചു. അതേസമയം, ഒരു കര്‍ഷകന്‍ ലാവണ്യയുടെ കാല്‍ക്കല്‍ വീഴുന്ന ഒരു വീഡിയോ വൈറലാകുകയും ചെയ്തു.രണ്ട് വര്‍ഷം മുമ്പ് തെലങ്കാന സര്‍ക്കാരില്‍ നിന്ന് മികച്ച തഹസില്‍ദാര്‍ അവാര്‍ഡ് ലഭിച്ച വ്യക്തിയാണ് ലാവണ്യ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment