നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; അറസ്റ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമെന്ന് തിരുവഞ്ചൂര്‍

കണ്ണൂര്‍: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം പ്രസഹനമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. പൊലീസുകാര്‍ തന്നെ കേസ് അന്വേഷിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന തരം നിലപാടെ പ്രതീക്ഷിക്കേണ്ടതുള്ളു. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണ്. അത് ഇത് വരെ നടന്നിട്ടില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. മന്ത്രി എം എം മണി വാദിക്കുന്നത് പ്രതികളായ പോലിസുകാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം എസ്‌ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply