മലപ്പുറം ഡിഡിഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പ് കടിച്ചു…!

മലപ്പുറം ഡിഡിഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പ് കടിച്ചു…!

മലപ്പുറം സിഡിഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പ് കടിച്ചു. ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനെയാണ് (46) പാമ്പ് കടിച്ചത്. ഇദ്ദേഹത്തെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഷബാധ ഗുരുതരമല്ലാത്തതിനാല്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം സുബ്രഹ്മണ്യനെ വിട്ടയച്ചു. ഓഫിസിന്റെ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ തിരയുന്നതിനിടയിലാണ് സുബ്രഹ്മണ്യന് പാമ്പുകടിയേറ്റത്.

ഡി.ഡി.ഇ. ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്. ചോര്‍നൊലിക്കുന്ന കെട്ടിടങ്ങളുടെ മേല്‍പ്പാളി പലയിടത്തും അടര്‍ന്നനിലയിലാണ്. ഫയലുകള്‍ മുഴുവന്‍ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. കാട് കയറി പലപ്പോഴും പാമ്പുകളെ ഓഫീസിനുള്ളില്‍ കണ്ടിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച ജീവനക്കാരന് കടിയേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment