തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപിച്ച് സര്‍ക്കാര്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തു
തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപിച്ച് സര്‍ക്കാര്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തു
തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന് മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു. ഇതിനു പിന്നില്‍ കേരള സൈബര്‍ വാരിയേഴ്സാണ്.
സംസ്ഥാനത്തെ ബാലാവകാശ കമ്മിഷന്, മനുഷ്യാവകാശ കമ്മിഷന് നിയമ വകുപ്പ് എന്നിവയുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും സൈബര്‍ വാരിയേഴ്സ് ആരോപിക്കുന്നു.
സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പങ്ക് വ്യക്തമാണെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പും സൈബര്‍ വാരിയേഴ്സ് നല്കുന്നു.
ഇത്തരത്തില്‍ ആവശ്യക്കാര്‍ക്ക് നീതി നല്‍കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്തിനാണ് നിലകൊള്ളുന്നതെന്ന ആക്ഷേപവും ഹാക്കര്‍മാര്‍ക്കുണ്ട്. ഹാക്കായ വെബ്സൈറ്റിന്റെ തകരാര്‍ കെല്‍ട്രോണിലെ സാങ്കേതിക വിദഗ്ദര്‍ പരിഹരിച്ചു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply