സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന് സർക്കാർ




സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന് സർക്കാർ

ക്ഷേത്രങ്ങളില്‍ പൂജാരിമാരായി സ്ത്രീകളെ നിയമിക്കുമെന്ന് സര്‍ക്കാര്‍. തമിഴ്നാട്‌ സര്‍ക്കരിന്റെതാണ് നിര്‍ണ്ണായകമായ തീരുമാനം.

ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരാണ് തമിഴ്നാട് ഭരിക്കുന്നത്‌. ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു അറിയിച്ചു.

ഹിന്ദു റിലീജിയസ് ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളിലായിരിക്കും ആദ്യ നിയമനങ്ങളെന്നും അദ്ദേഹം അറിയിച്ചു.

ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യ മുള്ള സ്ത്രീകൾക്കും പൂജാരിമാരാകാമെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ അം​ഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പ്രത്യേക പരിശീലനം നല്‍കും. പരിശീലനം തീരുന്ന മുറയ്ക്ക് ഒഴിവുള്ള ക്ഷേത്രങ്ങളിൽ ഇവരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*