പിവി അന്‍വറിന്റെ വോട്ടഭ്യര്‍ത്ഥന ഷെയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചട്ടലംഘനം വിവാദത്തില്‍

പിവി അന്‍വറിന്റെ വോട്ടഭ്യര്‍ത്ഥന ഷെയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചട്ടലംഘനം വിവാദത്തില്‍

ചട്ടലംഘനം വിവാദത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍. സര്‍ക്കാര്‍ പദവി വഹിക്കുന്ന ശ്രീധരന്‍ നായര്‍ ചട്ടം ലംഘിച്ച് പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ വോട്ടഭ്യര്‍ത്ഥന ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.

സര്‍ക്കാര്‍ പദവിയിലിരിക്കുന്ന ഒരാള്‍ പരസ്യമായി ചട്ടം ലങ്കിക്കുന്ന നടപടി വിവാദമായിട്ടുണ്ട്. പി വി അന്‍വര്‍ സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുമായി ഇരിക്കുന്ന ചിത്രമാണ് തന്റെ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വഴികാട്ടിയായി അങ്ങുള്ളപ്പോള്‍ വിജയം സുനിശ്ചിതമാണ് സഖാവേ. ‘സഖാവ് പാലോളിക്കൊപ്പം’ എന്ന കുറിപ്പോടെയായിരുന്നു അന്‍വറിന്റെ പോസ്റ്റ്.

ഈ പോസ്റ്റാണ് സര്‍ക്കാര്‍ പദവിയിലിരിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ഷെയര്‍ ചെയ്തത്. ഇതോടെ വിവാദം കനക്കുകയാണ്.

സര്‍ക്കാര്‍ പദവിയിലിരിക്കുന്ന ഒരാള്‍ പരസ്യമായി ചട്ടം ലങ്കിക്കുന്ന നടപടി വിവാദമായിട്ടുണ്ട്. പി വി അന്‍വര്‍ സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുമായി ഇരിക്കുന്ന ചിത്രമാണ് തന്റെ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വഴികാട്ടിയായി അങ്ങുള്ളപ്പോള്‍ വിജയം സുനിശ്ചിതമാണ് സഖാവേ. ‘സഖാവ് പാലോളിക്കൊപ്പം’ എന്ന കുറിപ്പോടെയായിരുന്നു അന്‍വറിന്റെ പോസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*