തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍

തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍

കൊല്ലത്ത് രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റും ബൂത്ത് ലെവല്‍ ഓഫീസറുമായ പൗളിന്‍ ജോര്‍ജിനെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറാണ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ കൊല്ലം തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment