പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു
പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു
പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു. റഷ്യയിലെ ഖഖാസിയയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 47 കാരനായ മിയാഗഷോവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
തന്റെ കൊച്ചുമകനായ മാക്‌സിം സഗലക്കോവിനെ മിയാഗഷോവ് മദ്യ ലഹരിയില്‍ ജീവനോടെ അടുപ്പില്‍ വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു. മിയാഗഷോവിന്റെ മകള്‍ വിക്ടോറിയയുടെ മകനാണ് മാക്‌സിം സഗലക്കോവ്.
മാതാപിതാക്കളുടെ കൈകളില്‍ തന്റെ മകനെ സുരക്ഷിതമായി ഏല്‍പ്പിച്ച് പുറത്ത് പോയ 20കാരിയായ വിക്ടോറിയ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് തന്റെ പിഞ്ചോമനയുടെ കത്തിക്കരിഞ്ഞ ശരീരം അടുപ്പിനുള്ളില്‍നിന്ന് കണ്ടെത്തിയത്.
തന്റെ മാതാപിതാക്കളാണ് മദ്യലഹരിയില്‍ കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. പുറത്തുനിന്ന് മദ്യം വാങ്ങിക്കൊണ്ടു വന്നതിനുശേഷം ദമ്പതികള്‍ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു.
ഇതിനു ശേഷമാണ് മിയാഗഷോവ് കുഞ്ഞിനെ അടുപ്പിലേക്ക് എറിഞ്ഞത്. വീടിനുള്ളില്‍നിന്ന് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.
Leave a Reply
You must be logged in to post a comment.