ഹരിതം – സഹകരണം 2021 തൃശൂർ താലൂക്കിൽ ആരംഭിച്ചു
ഹരിതം – സഹകരണം 2021 തൃശൂർ താലൂക്കിൽ ആരംഭിച്ചു

ഹരിതം – സഹകരണം 2021 താലൂക്ക് തല ഉദ്ഘാടനം നടന്നു. കേരള സർക്കാരിന്റെ ഹരിത കേരളം മിഷന് പിന്തുണ നൽകിക്കൊണ്ട് സഹകരണ മേഖല നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹരിതം സഹകരണം.

സംസ്ഥാനത്ത് ഒരു ലക്ഷം പുളി മരങ്ങൾ നട്ടു പരിപാലിക്കുന്ന പദ്ധതിക്ക് പുളിതൈകൾ വിതരണം ചെയ്തു കൊണ്ട്
സി.സി. മുകുന്ദൻ എം എൽ എ പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം നിർവഹിച്ചു.

ആലപ്പാട് – പുള്ള് സഹകരണ ബാങ്ക് അങ്കണത്തിൽ വെച്ചായിരുന്നു ഉദ്ഘാടന പരിപാടികൾ. സർക്കിൾ സഹകരണ യൂണിയൻ മെമ്പർ സുനിൽ അന്തിക്കാട് അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി തിലകൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത ബെന്നി, തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*