പ്രമേഹം നിയന്ത്രണത്തിന് പച്ച പപ്പായ ഉത്തമം…
പ്രമേഹമെന്ന രോഗം ഇന്നത്തെക്കാലത്ത് ധാരാളം ആളുകളില്‍ കണ്ടുവരുന്ന ഒന്നാണ്. തെറ്റായ ഭക്ഷണശീലവും, വ്യായാമമില്ലായ്മയും പുകവലിയുടെ ഉപയോഗവും, മദ്യപാനവുമൊക്കെയാണ് പ്രമേഹം പിടിപെടാനുള്ള പ്രധാനകാരണങ്ങള്‍.
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പച്ചപപ്പായ ജ്യൂസായി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
പ്രമേഹ രോഗികള്‍ക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് പച്ചപപ്പായ. പ്രമേഹം നിയന്ത്രിക്കാനും ഇത് വളരെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ചപപ്പായ വളരെ നല്ലതാണ്.
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവ പച്ചപപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ ദിവസവും പച്ചപപ്പായ ഉപ്പിട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പച്ചപപ്പായ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. ദഹനസംബന്ധമായ അസുഖങ്ങളും മലബന്ധ പ്രശ്‌നങ്ങളും അകറ്റാന്‍ പച്ചപപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്.
Leave a Reply