ഉടമസ്ഥയെ കോടീശ്വരിയാക്കിയ ‘ഗ്രംപി’ പൂച്ച ഓര്‍മയായി

ഉടമസ്ഥയെ കോടീശ്വരിയാക്കിയ ‘ഗ്രംപി’ പൂച്ച ഓര്‍മയായി

സമൂഹമാധ്യമങ്ങളിലൂടെ മിന്നും താരമായ ‘ഗ്രംപി’ പൂച്ച ഓര്‍മയായി. ഏഴാം വയസില്‍ അണുബാധയെത്തുടര്‍ന്നു അരിസോണയിലെ വീട്ടില്‍ വച്ചാണ് ഗ്രംപി മരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്തയായ ഫേസ്ബുക്കില്‍ 85 ലക്ഷം ആരാധകരും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ലക്ഷക്കണക്കിനു ഫോളോവേഴ്‌സും ഗ്രംപിക്കുണ്ട്.

തബത ബുന്ദിസെന്‍ എന്ന യുവതിയെ കോടീശ്വരിയാക്കിയ പൂച്ചയാണ് ഗ്രംപി. ടിവിയിലും സിനിമയിലും അഭിനയിച്ച് ഗ്രംപി തബതയെ കോടീശ്വരിയാക്കി. ‘ടാര്‍ഡാര്‍ സോസ്’ എന്നാണ് ഗ്രംപിയുടെ യഥാര്‍ഥ പേര്.

ദേഷ്യപ്പെടുന്ന മുഖഭാവമുള്ള ഗ്രംപിയുടെ വിപണി മൂല്യം മനസ്സിലാക്കിയ തബത ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരില്‍ ഒരു ശീതള പാനീയം പുറത്തിറക്കി. 2012-ല്‍ ഒരു വെബ്‌സൈറ്റില്‍ വന്ന ചിത്രത്തോടെ ഗ്രംപിക്ക് വിലയേറി.

ചിത്രം ഉപയോഗിക്കുന്നതിനെതിരായ പകര്‍പ്പവകാശക്കേസില്‍ മാത്രം തബാത്ത നേടിയത് അഞ്ച് കോടി രൂപയാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഗ്രംപിയുടെ മെഴുകുപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment