സൗന്ദര്യത്തിനും ആരോഗ്യത്തിനും പേരക്ക ശീലമാക്കൂ
സൗന്ദര്യത്തിനും ആരോഗ്യത്തിനും പേരക്ക ശീലമാക്കൂ
പേരക്ക കഴിച്ച് അകറ്റാം രോഗങ്ങളെ. ഒട്ടേറെ പോഷകങ്ങള്‍ കൊണ്ട് സമ്ബന്നമായ പേരയ്ക്ക എന്ന ഫലവര്‍ഗ്ഗത്തിന് സൗന്ദര്യസംരക്ഷണത്തിലുള്ള പ്രാധാന്യം നമ്മളിൽ എത്ര പേര്‍ക്കറിയാം. ശരീരത്തെ പുഷ്ടിപ്പെടുത്താന്‍ പേരയക്ക വഹിക്കുന്ന സ്ഥാനം ചെറുതല്ല.
വിളഞ്ഞ പേരക്കയിൽ നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ പേരയ്ക്ക ഏറെ സഹായകമാണ്. പേരയ്ക്കയിലുള്ള വൈറ്റമിന്‍ B3 രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിലെ B6 തലച്ചോറിനും നാഡീ വ്യവസ്ഥയ്ക്കും സുഗമമായ പ്രവര്‍ത്തനത്തിന് അത്യുത്തമമാണ്.
ഇന്നത്തെ ആധുനിക സമൂഹത്തിൽ പലതരം കാരണം കൊണ്ട് ടെൻഷൻ അനുഭവിക്കുന്നവരാണ് നമ്മളെല്ലാവരും അതിനാൽ ടെന്‍ഷന്‍ അകറ്റാനും പേരയ്ക്ക ഉത്തമമാണ്.
പേരയ്ക്കയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ അകാലവാര്‍ധക്യം തടഞ്ഞ് അര്‍ബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും.
ഇതിലുള്ള വൈറ്റമിന്‍ സി കോശങ്ങളുടെ നാശം തടയാനും സഹായിക്കും. പേരയ്ക്കയില്‍ ആപ്പിള്‍, ഓറഞ്ച്, മുന്തിരി എന്നിവയിലുള്ള ഷുഗറിനേക്കാള്‍ കുറഞ്ഞ അളവിലാണ് ഷുഗര്‍ ഉള്ളത്.
Leave a Reply