പേരക്കയുടെ ​ഗുണങ്ങൾ അറിയാം

പേരക്കയുടെ ​ഗുണങ്ങൾ അറിയാം

നമ്മുടെ നാട്ടിൻ പുറങ്ങളിൽ സാധാരണയായി കണ്ടു വരുന്നതാണ് പേരക്ക , എന്നാലിന്ന് പലരും രുചിയിലും ​ഗുണത്തിലും മുൻപന്തിയിലായ ഈ ഫലത്തെ അവ​ഗണിക്കുന്ന കാഴ്ച്ചയാണുള്ളത്. നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്.

പേരയ്ക്കക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്‍. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മള്‍ പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്.

സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്. വി​റ്റാ​മി​ൻ സി, ​ഇ​രു​മ്പ് എന്നിവയടങ്ങിയ ഫലമാണ് പേ​ര​യ്ക്ക​. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെയ്യും. പേരയ്ക്ക തരുന്ന പ്രധാന ഗുണങ്ങള്‍ നോക്കാം.

അ​ണു​ബാ​ധ​യി​ൽ നി​ന്നും സം​ര​ക്ഷ​ണം

പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​മ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്‍കുന്നു. ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാനും പേരയ്ക്ക നല്ലതാണ്.

വൃ​ക്ക​യി​ലെ കല്ല് ഇല്ലാതാക്കും, പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. അ​തി​നാ​ൽ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യു​ന്നു.

ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രിക്കും , പേ​ര​യ്ക്ക​യി​ൽ ഏ​ത്ത​പ്പ​ഴ​ത്തി​ൽ ഉ​ള​ള​തി​ന് തു​ല്യ​മാ​യ അ​ള​വി​ൽ പൊട്ടാ​സ്യം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​കം. ഉ​യ​ർ​ന്ന ര​ക്ത​സമ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

കൂാടാതെ ​കണ്ണു​ക​ളു​ടെ ആ​രോ​ഗ്യത്തിന് പേ​ര​യ്ക്ക​യി​ൽ വി​റ്റാ​മി​ൻ എ ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. വി​റ്റാ​മി​ൻ എ ​ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*