ഒളിവിലായിരുന്ന കൊട്ടേഷൻ സംഘം അറസ്റ്റിലായി
ഒളിവിലായിരുന്ന കൊട്ടേഷൻ സംഘം അറസ്റ്റിലായി
മൂവാറ്റുപുഴ: തടി മില്ലുകാരുടെ പ്രശനത്തിൽ കൊട്ടേഷൻ ഏറ്റെടുത്ത് മാരകായുധങ്ങളുമായി എത്തിയ കേസിൽ ഒളിവിലായിരുന്ന ഇരുപത്തിരണ്ടാമത്തെയും ഇരുപത്തിമൂന്നാമത്തെയും പ്രതികൾ ഒടുവിൽ പൊലീസിന്റെ പിടിയിലായി.
വെള്ളൂർക്കുന്നം കരയിൽ സുരേഷ്(48), പെരുമാറ്റം കരയിൽ ഹമീദ്(48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.രണ്ടു മുതൽ ഇരുപത്തിയൊന്നുവരെയുള്ള പ്രതികളെ മാരകായുധങ്ങൾ മൂവാറ്റുപുഴ എത്തിക്കുന്നതിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ കൂടുതൽ പേർ അന്വേഷിച്ച് വരുകയാണ്.
Leave a Reply