പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് ഗുണ്ടാ സംഘത്തിന്‍റെ സഹായത്തോടെ

കൊല്ലം: കൊല്ലം ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത് ഗുണ്ടാ സംഘത്തിന്‍റെ സഹായത്തോടെയാണെന്ന് പോലീസിന് വിവരം ലഭിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പ്യാരിയുടെ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ റോഷനെ സഹായിച്ചത്. ഇയാള്‍ ഒളിവിലാണ്. ഓച്ചിറ മേമന സി പി ഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്‍റെ മകനാണ് റോഷന്‍.

ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും. സംഘം ഉപയോഗിച്ച കാര്‍ കഴിഞ്ഞ ദിവസം കായംകുളത്തുനിന്നും കണ്ടെത്തിയിരുന്നു. നാലുപെരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ രാത്രി തട്ടിക്കൊണ്ടു പോയത്. ഈ സംഘത്തിലെ രണ്ടുപേരെ ഓച്ചിറ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയേയും റോഷനെയും എറണാകുളം റയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിട്ടെന്നാണ് കസ്റ്റഡിയിലുള്ള പ്രതികള്‍ നല്‍കിയ വിവരം.

പെണ്‍കുട്ടിക്കും റോഷനും ബംഗാളുരുവിലേക്ക് പോകാനുള്ള ടിക്കറ്റ്‌ എടുത്തു നല്‍കിയെന്നും ഇവര്‍ മൊഴിനല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ കണ്ടുപിടിക്കാനായി പോലീസ് സംഘം ബംഗാളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment