കൂടുതൽ സുരക്ഷാ സംവിധാനവുമായി പുതിയ ഗൂര്‍ഖ വിപണിയില്‍

കൂടുതൽ സുരക്ഷാ സംവിധാനവുമായി പുതിയ ഗൂര്‍ഖ വിപണിയില്‍

വാഹനപ്രേമികളുടെ മനസ് കീഴടക്കാനെത്തുന്നു ഗൂര്‍ഖ .കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കി എബിഎസ് പതിപ്പില്‍ പുതിയ ഗൂര്‍ഖ വിപണിയില്‍ എത്തിയിരിക്കുന്നു. സുരക്ഷാ സംവിധാനം ലക്ഷ്യമാക്കി ഫോഴ്‌സ് മോട്ടോഴ്സിന്റെ ഓഫ് റോഡര്‍ എസ്യുവി ഗൂര്‍ഖയുടെ എബിഎസ് പതിപ്പ് ആണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ത്രീ ഡോര്‍ എക്‌സ്‌പ്ലോറര്‍, 5 ഡോര്‍ എക്‌സ്‌പ്ലോറര്‍, ത്രീ ഡോര്‍ എക്‌സ്ട്രീം എന്നിവയിലാണ് എബിഎസ് സുരക്ഷാ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ മൂന്ന് വേരിയന്റുകളാണ് ഗൂര്‍ഖയ്ക്കുള്ളത്. 3 ഡോര്‍, 5 ഡോര്‍ വിഭാഗങ്ങളിലായി എക്‌സ്‌പ്ലോറര്‍, എക്‌സ്ട്രീം, എക്‌സ്‌പെഡിഷന്‍ എന്നിവയാണ് മൂന്ന് വേരിയന്റുകള്‍. എബിഎസ് നല്‍കിയതൊഴിച്ചാല്‍ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമൊന്നുമില്ല.

കൂടാതെ ബന്‍സ് ഏ32 മോഡലില്‍ നിന്നെടുത്ത 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. എക്‌സ്‌പെഡിഷന്‍, എക്‌സ്‌പ്ലോറര്‍ എന്നീ വകഭേദങ്ങളിലും 85 എച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകുന്ന 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണുള്ളത്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എക്സ്ട്രീമിന്റെ കരുത്തേകുന്നത്.

ഈ എന്‍ജിന്‍ 140 ബിഎച്ച്പി പവറും 321 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. എബിഎസ് ഇല്ലാത്ത ഗൂര്‍ഖയേക്കാള്‍ ഏകദേശം 30000 രൂപയോളം കൂടുതലാണ് ഗൂര്‍ഖ എബിഎസിന്. ത്രീ ഡോര്‍ എക്‌സ്‌പ്ലോററിന് 11.05 ലക്ഷവും 5 ഡോര്‍ എക്‌സ്‌പ്ലോററിന് 12.55 ലക്ഷവും ത്രീ ഡോര്‍ എക്‌സ്ട്രീമിന് 13.30 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*