ക്രിക്കറ്റ് കഴിച്ച് ആരോഗ്യം നേടുന്നത് എങ്ങനെയാണെന്ന് അറിയാമോ?
ക്രിക്കറ്റ് കഴിച്ച് ആരോഗ്യം നേടുന്നത് എങ്ങനെയാണെന്ന് അറിയാമോ?
ക്രിക്കറ്റ് എന്ന് പറയുമ്പോൾ ക്രിക്കറ്റ് കളിയെ കുറിച്ചാകും പെട്ടെന്ന് ഓർമ്മ വരുന്നത്. എന്നാൽ ക്രിക്കറ്റ് കഴിക്കാൻ കൂടി ഉള്ളതാണത്രേ. എന്താണെന്നല്ലേ… നമ്മുടെ നാട്ടില്‍ സുലഭമായ ചീവീടാണത്. ദഹനത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഏറെ സഹായകമായ ഗട്ട് ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് ദി സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
18നും 48നും ഇടയില്‍ പ്രായമുള്ള നാല്‍പതോളം ആളുകളിലാണ് നാലാഴ്ച പഠനം നടത്തിയത്. പഠനത്തിന് വിധേയമാക്കിയവര്‍ക്ക് രണ്ടാഴ്ച ക്രിക്കറ്റ് അടങ്ങിയ പ്രഭാതഭക്ഷണവും രണ്ടാഴ്ച സാധാരണ ഭക്ഷണവും നല്‍കിക്കൊണ്ടായിരുന്നു പഠനം നടത്തിയത്.ക്രിക്കറ്റ് ഉള്‍പ്പെട്ട പ്രഭാതഭക്ഷണം കഴിച്ചവരില്‍ ഗട്ട് ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലുണ്ടായെന്ന് കണ്ടെത്തി.
ചീവിടുകളെ ഭക്ഷിക്കുന്നത് ഭക്ഷ്യയോഗ്യമായ ചെറുപ്രാണികളെ ഭക്ഷിക്കുന്നത് വിദേശരാജ്യങ്ങളില്‍ സ്വീകാര്യമായ ഭക്ഷണരീതിയാണ്. ലോകത്താകമാനം 2 ബില്ല്യണ്‍ ആള്‍ക്കാര്‍ പ്രാണികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണരീതി പിന്തുടരുന്നുണ്ടെന്നാണ് കണക്കുകള്‍. ചില വിദേശ രാജ്യങ്ങളിൽ ചെറുജീവികളെ ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്, ഇത് പിന്തുടരുന്നവര്‍ക്ക് ഗുണം ചെയ്യുന്ന ഒരു പഠനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
Leave a Reply