Gypsy Modified l Electric Conversion Kit l Modified Gypsy Jeep Photos l ജിപ്സിയെ മറക്കാന്‍ സമയമായിട്ടില്ല; വൈദ്യുത പതിപ്പാക്കി ജിപ്സിയെ മാറ്റാം
ജിപ്സിയെ മറക്കാന്‍ സമയമായിട്ടില്ല; വൈദ്യുത പതിപ്പാക്കി ജിപ്സിയെ മാറ്റാം
പെട്രോള്‍, ഡീസല്‍ കാറുകളെ ഇനി വൈദ്യുത പതിപ്പുകളാക്കി മാറ്റാം. വൈദ്യുത കരുത്തില്‍ ഇവര്‍ പുറത്തിറക്കിയ മാരുതി ജിപ്‌സിയിലൂടെ പുതിയ സാധ്യതകള്‍ തുറന്നിടുകയാണ് പിക്‌സി കാര്‍സ് എന്ന കമ്പനി.
പ്രത്യേക കണ്‍വേര്‍ഷന്‍ കിറ്റ് ഉപയോഗിച്ചാണ് ജിപ്‌സിയെ ഇവര്‍ വൈദ്യുത കാറാക്കി മാറ്റിയത്. വൈദ്യുത വാഹനമാക്കി മാറ്റുമ്പോഴും ജിപ്‌സിയുടെ ഫോര്‍ വീല്‍ ഡ്രൈവ് ഘടനയ്ക്ക് മാറ്റം സംഭവിക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം വൈദ്യുത കാറായി മാറുമ്പോഴും ജിപ്സിയുടെ പ്രതാപം ഒട്ടും കുറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. പെട്രോള്‍,ഡീസല്‍ വാഹനങ്ങളിലെ വയറിംഗ് സംവിധാനങ്ങള്‍ നിലനിര്‍ത്തി പ്രത്യേക സാമഗ്രികള്‍ ഘടിപ്പിച്ചാണ് വൈദ്യുത മോട്ടോറുകളും ബാറ്ററി സംവിധാനവും ഇവര്‍ ഘടിപ്പിക്കുന്നത്.

വൈദ്യുത കാറുകളുടെ പോരായ്മകള്‍ എന്ന നമ്മുടെ മുന്‍ധാരണകള്‍ എല്ലാം കാറ്റില്‍പ്പറത്തുകയാണ് കമ്പനി. വൈദ്യുത കാറായി മാറുമ്പോള്‍ ഓഫ് റോഡില്‍ പോലും ഒട്ടും കരുത്തും പ്രൌഡിയും കുറയുന്നില്ല. ഇതിന് കാരണം വളരെ പെട്ടെന്ന് ഉയര്‍ന്ന തോതില്‍ ടോര്‍ഖ് ലഭിക്കുന്നതാണ്. എന്നാല്‍ ഇതിന്‍റെ വിലയോ മറ്റ് സാങ്കേതിക മികവുകളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Source : pixycars
Leave a Reply
You must be logged in to post a comment.