കുളിമുറിയിൽ തെന്നിവീണ് മുന്‍ പ്രധാനമന്ത്രിക്ക് പരിക്ക്
കുളിമുറിയിൽ തെന്നിവീണ് മുന്‍ പ്രധാനമന്ത്രിക്ക് പരിക്ക്
ബെംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി ദേവഗൌഡ കുളിമുറിയിൽ തെന്നി വീണ് പരിക്ക്. 85 കാരനായ ദേവഗൌഡ വീട്ടിലെ കുളിമുറിയിലാണ് തെന്നി വീണത്.
മകനും ഡോക്ടറുമായ ഡോ. രമേഷ് കുമാര്‍ അദേഹത്തെ പരിശോധിച്ചു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ അദേഹത്തിന്റെ വലതു കാല്‍മുട്ടിന് പരിക്കേറ്റു.
എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. നടക്കാന്‍ പ്രയാസം ഉണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Also Read >> 49 ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ പിടിയില്‍
വിസാ ചട്ട ലംഘനം നടത്തിയതിന് 49 ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ പൊലീസിന്‍റെ പിടിയിലായി. കൊളംബോയില്‍ നിന്നും 60 km അകലെയുള്ള മുതുഗമ എന്ന സ്ഥലത്തെ ഒരു ഫാക്ടറിയിലെ തൊഴിലാളികളാണ് പിടിയിലായവര്‍.
വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയതിനാണ് ഇവരെ പിടികൂടിയതെന്ന് ശ്രീലങ്കന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ എഴുപതി മൂന്നു പേര്‍ സമാന രീതിയില്‍ എമിഗ്രേഷന്‍ വകുപ്പിന്‍റെ പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ മാസം മാത്രം ഇരുപത്തിനാല് ഇന്ത്യക്കാര്‍ പിടിയിലായിരുന്നു. പിടിയിലായവരെ കൊളംബോയിലെ കിഴക്കൻ മേഖലയിലെ മിർഹാനയിലെ ഇമിഗ്രേഷൻ വകുപ്പിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിയിലായവരെ നിയമ നടപടികള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് എമിഗ്രേഷന്‍ വക്താവ് അറിയിച്ചു.
Leave a Reply