പെരിയ നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 ബാധ

പെരിയ നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 ബാധ

പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 ബാധ. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു.

സ്‌കൂളിലുള്ള 67 വിദ്യാര്‍ത്ഥികള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. നാല് പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിയ്ക്കും ഇവിടുത്തെ വാര്‍ഡനുമാണ് നിലവില്‍ എച്ച്1 എന്‍1 സ്ഥിരീകരിച്ചിരിക്കുന്നത്.

ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളില്‍ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികിത്സ നടത്തുകയാണ് ആരോഗ്യവകുപ്പ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളാണ് തുറന്നിരിക്കുന്നത്.

ഈ മാസം 16 മുതലാണ് കുട്ടികള്‍ക്ക് കൂട്ടമായി പനിബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ച് പരിശോധിപ്പിച്ചിരുന്നു.

ഇതില്‍ അഞ്ച് എണ്ണം എച്ച്1എന്‍1 പോസിറ്റീവ് ആയി കണ്ടെത്തി. ഇതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ട 67 കുട്ടികളെ പ്രത്യേകം ചികിത്സിക്കാന്‍ തീരുമാനിച്ചത്.

550 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 520 കുട്ടികളും ക്യാമ്പസില്‍ത്തന്നെയാണ് താമസിക്കുന്നത്. ടീച്ചര്‍മാരുള്‍പ്പടെയുള്ള സ്റ്റാഫ് ഉദ്യോഗസ്ഥരും കുടുംബങ്ങളുമായി 200 പേര്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കൂടുതല്‍ പേരിലേക്ക് പനി പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply