ഈ ഹാൻഡ് ബാ​ഗ് വേ​ഗം മേടിക്ക് കേട്ടോ; ടാക്സി വിളിച്ച് തരുന്ന ഹാൻഡ്ബാ​ഗ് വിപണിയിൽ

ഈ ഹാൻഡ് ബാ​ഗ് വേ​ഗം മേടിക്ക് കേട്ടോ; ടാക്സി വിളിച്ച് തരുന്ന ഹാൻഡ്ബാ​ഗ് വിപണിയിൽ

ഹാൻഡ് ബാ​ഗുകൾ വിപണി ഇനി കീഴടക്കുക ദാ ഇത്തരത്തിലൂ ടാകാം, ടെക്നോളജി വളർന്ന് എത്രത്തോളമെത്തിയെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് തീർച്ച. ടെക്നോളജിയുടെ ഉപയോഗം നിങ്ങളുടെ ഹാൻഡ് ബാഗിലൂടെ നിങ്ങളെ സഹായിച്ചാലോ?

സാധനങ്ങള്‍ വെയ്ക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ ടാക്സി/ യൂബര്‍ വിളിക്കാനും നിങ്ങളുടെ ഫോണ്‍ കണ്ടെനും ഈ ബാഗിന് കഴിയുമത്രേ. ന്യൂയോര്‍ക്കിലെ ‘Bee and Kin’ എന്ന കമ്പനിയാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമിടുന്നത്.

മുൻകൂട്ടി പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്ന ഒരു സ്മാര്‍ട്ട് ബട്ടണിന്‍റെ (smart buttons) സഹായത്തോടെയാണ് ബാഗ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്പനിഉടമകള്‍ പറയുന്നു. എന്നാൽ ഉപഭോക്താവിന്‍റെ ആവശ്യം അനുസരിച്ച് പ്രോഗ്രാം ചെയ്യാമെന്നാണ് കമ്പനിക്കാര്‍ പറയുന്നത്.

നേരത്തെ പ്രോഗ്രാം ചെയ്തിവെച്ചിരിക്കുന്ന സ്മാര്‍ട്ട് ബട്ടണില്‍ അമര്‍ത്തിയാല്‍ മാത്രം മതി. അപ്പോള്‍ തന്നെ ഫോണ്‍ ബെല്‍ അടിക്കും. ഇത്തരത്തില്‍ നിരവധി നിറത്തിലുളള ലെതര്‍ ബാഗുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment