ഇന്ത്യന്‍ നിരയിലെ ആ താരം ‘ക്ലൂസ്‌നറെ’ പോലെയെന്ന് മുന്‍ ഓസിസ് താരം സ്റ്റീവ് വോ

ഇന്ത്യന്‍ നിരയിലെ ആ താരം ‘ക്ലൂസ്‌നറെ’ പോലെയെന്ന് മുന്‍ ഓസിസ് താരം സ്റ്റീവ് വോ

ഹാര്‍ദ്ദിക്കിന്റെ ക്ലീന്‍ ഹിറ്റിംഗില്‍ ഓസ്ട്രേലിയ അടിപതറി മുന്നോട്ട്. അത്രയ്ക്ക് വെടിക്കെട്ടായിരുന്നു ഹാര്‍ദ്ദിക് നടത്തിയത്. ഒരു ക്യാപ്റ്റനും ഹര്‍ദ്ദിക്കിനെ തടയാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും സ്റ്റീവ് വോ പറയുന്നു. ഓസ്ട്രേലിയക്കെതിരെ 27 പന്തില്‍ 48 റണ്‍സാണ് ഹര്‍ദ്ദിക് അടിച്ചത്.

ഹര്‍ദ്ദിക്കിന്റെ കിടിലന്‍ ബാറ്റിംഗാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടത്തുന്നതില്‍ നിര്‍ണായകമായത്. മികച്ച രീതിയില്‍ പാണ്ഡ്യക്ക് ഇന്നിംഗ്സുകള്‍ ഫിനിഷ് ചെയ്യാനാവും.

ഒരു ക്യാപ്റ്റന് പോലും പാണ്ഡ്യയുടെ ഷോട്ടുകളെ പ്രതിരോധിക്കാനാനാവില്ലെന്നും സ്റ്റീവ് വോ പറയുന്നു. 1999ലെ ലോകകപ്പില്‍ സ്റ്റീവ് വോയുടെ ഓസ്ട്രേലിയന്‍ നിരയ്ക്കെതിരെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു ക്ലൂസ്നര്‍ കാഴ്ച്ചവെച്ചത്.

നിര്‍ഭാഗ്യം കാരണം ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിലേക്ക് മുന്നേറാനായില്ല. അതേസമയം ഇന്ത്യയോട് തോറ്റെന്ന് കരുതി ഓസ്ട്രേലിയ നിരാശരാകേണ്ട കാര്യമില്ലെന്നും ഓസീസിന് സെമി ഫൈനലിലേക്ക് മുന്നേറാനാവുമെന്നും സ്റ്റീവ് വോ പറഞ്ഞു.

ചെറിയ മാറ്റം മാത്രം ടീമില്‍ വരുത്തിയാല്‍ മതി. ബൗളിംഗ് നിര അച്ചടക്കത്തോടെ എറിയണം. ഫീല്‍ഡിംഗിലും പിഴവുണ്ടാകാന്‍ പാടില്ലെന്നും വോ പറഞ്ഞു. ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലിയും മഹേന്ദ്ര സിംഗ് ധോണിയും മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും സ്റ്റീവ് വോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment