വിനായകനും, പര്‍വതിയും നായിക നായകന്‍മാരായി ഒരു സിനിമ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? ചോദ്യവുമായി ഹരീഷ് പേരാടി

വിനായകനും, പര്‍വതിയും നായിക നായകന്‍മാരായി ഒരു സിനിമ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? ചോദ്യവുമായി ഹരീഷ് പേരാടി

മലയാള സിനിമയില്‍ തങ്ങളുടേതായ കൈയ്യൊപ്പ് പതിപ്പിച്ചവരാണ് പാര്‍വതിയും, വിനായകനും. മികച്ച ഒരുപാട് നല്ല കഥാപത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചവരാണ് ഇരുവരും.

അതേസമയം പാര്‍വതിയും വിനായകനും നല്ല നടീ നടന്മാരാണെന്ന് തെളിയിച്ച് കഴിഞ്ഞിട്ടും ഇരുവരും നായികാനായകന്മാരായി എന്തുകൊണ്ട് ഒരു സിനിമ ഉണ്ടാവുന്നില്ലെന്നാണ് നടന്‍ ഹരീഷ് പേരടി ചോദിക്കുന്നത്.

പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും, പൃഥിരാജും, ആസിഫ് അലിയും, കുഞ്ചാക്കോ ബോബനും നായകന്മാരാവാനാണ് യോഗമെന്നും, വിനായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ എന്നിവയായിരിക്കുമെന്നും ഹരീഷ് പരിസഹിക്കുന്നു.

ഇതിന് കാരണം മലയാളികളുടെ സവര്‍ണ കള്ളത്തരമാണെന്ന് ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

പാര്‍വതിയും വിനായകനും നല്ല നടി നടന്‍മാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി … എന്നിട്ടും ഇവര്‍ രണ്ടു പേരും നായിക നായകന്‍മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?…

ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം … പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ കള്ളത്തരം … പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവാനാണ് യോഗം…

വിനായകന്‍ നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ….ഈ പോസ്റ്റ് വായിച്ച ഒരുത്തന്‍ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് … അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും… അത് പിന്നിട് ആവര്‍ത്തിക്കില്ല… അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം …

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment