ഹര്‍ത്താല്‍ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

പൌരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹിന്ദു ഹെല്‍പ് ലൈനാണ് ഹരജി നല്‍കിയത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഹര്‍ത്താല്‍ നിയമാനുസൃതമല്ലെന്നും സര്‍ക്കാര്‍ ഹര്‍ത്താല്‍ തടയണമെന്ന ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തുന്നത്.നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കാന്‍ വിവിധ രാഷ്​ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്തയോഗം തീരുമാനിച്ചത്. ജാമിഅ മില്ലിയ, ജെ.എന്‍.യു, അലീഗഢ്, ഹൈദരബാദ് യൂനിവേഴ്സിറ്റികളിലും, ചെന്നൈ ഐ.ഐ.ടി., മുംബൈ ടിസ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാജ്യവ്യാപകമായും നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കുളള ഐക്യദാര്‍ഢ്യമാണ് ഹര്‍ത്താലെന്ന് സംയുക്ത സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അ‍റിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply