DySP Harikumar Suicide l ഹരികുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത് തുടര്‍ച്ചയായ യാത്രയിലെ തളര്‍ച്ചയും അപമാനവും; ബിനുവിന്റെ മൊഴി
ഹരികുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത് തുടര്‍ച്ചയായ യാത്രയിലെ തളര്‍ച്ചയും അപമാനവും; ബിനുവിന്റെ മൊഴി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊലകേസിലെ പ്രതിയായിരുന്ന ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിന്‍റ മൊഴി പുറത്ത്. ഹരി കുമാറിന്‍റെ ആത്മഹത്യയ്ക്ക് ശേഷമാണ് സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്.
സംഭവത്തിനെ ശേഷം രക്ഷപ്പെട്ട ഹരികുമാർ ആദ്യമെത്തിയത് കല്ലമ്പലത്തെ വീട്ടിലാണെന്ന് ബിനു പൊലീസില്‍ മൊഴി നല്‍കി. ഇവിടെനിന്നും നിന്ന് വസ്ത്രങ്ങളും പണവും സംഘടിപ്പിച്ച് ഒളിവിൽ പോവുകയായിരുന്നു. എങ്ങും തങ്ങാതെ കര്‍ണ്ണാടകയിലെ ധർമ്മസ്ഥല വരെ തുടര്‍ച്ചയായി യാത്ര ചെയ്തു.
അഭിഭാഷകനെ കണ്ട ശേഷമാണ് ഇരുവരും ഒളിവിൽ പോയത്. തുടര്‍ച്ചയായ യാത്രയും മാനസിക സമ്മര്‍ദ്ദവും ഉറക്കകുറവും പ്രമേഹ രോഗികൂടിയായ ഹരികുമാറിനെ അവശനാക്കി. ആരോഗ്യ സ്ഥിതി മോശമായതിനെതുടര്‍ന്നു തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ തീരുമാനുക്കികയായിരുന്നുവെന്ന്‍ ബിനു പോലീസിനോട് പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ നെയ്യാറ്റിന്‍കര സബ് ജയിലേക്ക് പോകുന്നത് തനിക്കു താങ്ങാനാവില്ലെന്ന് പറഞ്ഞതായി ബിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ചെങ്കോട്ട വഴി ആറ്റിങ്ങല്‍ എത്തി കല്ലമ്പലത്തെ വീടിന് സമീപം ഇറക്കി. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത കുറഞ്ഞതും ഹരികുമാറിനെ മാനസികമായി തളര്‍ത്തി.
Leave a Reply