ഹാര്‍മണി ഒഎസ്; ഓപ്പറേറ്റിംങ് സിസ്റ്റവുമായി വാവ്വെ

ഹാര്‍മണി ഒഎസ്; ഓപ്പറേറ്റിംങ് സിസ്റ്റവുമായി വാവ്വെ

ബീജിംഗ്: സ്വന്തം ഓപ്പറേറ്റിംങ് സിസ്റ്റവുമായ് വാവെ രം​ഗത്ത്, ആന്‍ഡ്രോയ്ഡിന് വെല്ലുവിളി ഉയര്‍ത്തി തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിച്ച് വാവ്വെ.

ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡില്‍ നിന്നും വിലക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇത്തരം ഒരു മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ പ്രഖ്യാപനം നേരത്തെ വാവ്വെ നടത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഇതിന്‍റെ വിവരങ്ങള്‍ വ്യക്തമാക്കിയത്.

ഹാര്‍മണി ഒഎസ് എന്നാണ് ഇപ്പോള്‍ വാവ്വെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നല്‍കിയിരിക്കുന്ന പേര്. വാവ്വേയുടെ ഏറ്റവും ജനപ്രിയമായ ഫോണുകളില്‍ എല്ലാം ഈ ഒഎസ് ആയിരിക്കും.

വാവ്വേ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് വിലക്കുള്ള രാജ്യങ്ങളിലായിരിക്കും ഇത് ഉപയോഗിക്കുക. വാവ്വേ തുടര്‍ന്നും ആന്‍ഡ്രോയ്ഡ് തങ്ങളുടെ ഫോണുകളില്‍ ഉപയോഗിക്കും. എന്നാല്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സാധിക്കും രീതിയിലാണ് ഇനി ഫോണ്‍ രൂപപ്പെടുത്തുക.

നാളുകൾക്ക് മുൻപ് ആന്‍ഡ്രോയ്ഡ് നിരോധനം വന്നതോടെ വന്‍ തിരിച്ചടിയാണ് വാവ്വെയ്ക്ക് സംഭവിച്ചത്. ഇവരുടെ ഉത്പന്ന വില്‍പ്പനയും വരുമാനവും ഇരട്ടിയോളം ഇടിഞ്ഞു. പുതിയ ഹാര്‍മണി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം വിവിധ ആപ്പുകള്‍ അടക്കം ഒരു ഒഎസ് ഇക്കോ സിസ്റ്റം തന്നെ വികസിപ്പിക്കും എന്നാണ് വാവ്വെ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment