കെവിനുപിന്നാലെ ഹാരിസണും…? ഹാരിസണെയും ഷാഹിനയെയും കാണാനില്ലെന്നു പരാതി
കെവിനുപിന്നാലെ ഹാരിസണും…? പ്രണയവിവാഹിതരായ ഹാരിസണെയും ഷാഹിനയെയും കാണാനില്ലെന്നു കാട്ടി വീട്ടുകാരുടെ പരാതി. മതം തോൽപ്പിച്ച പ്രണയത്തെ മനുഷ്യൻ മണ്ണിലാഴ്ത്തിയോ…?
തിരുവനന്തപുരം:മതത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറം ജീവനു തുല്യം സ്നേഹിച്ചവളെ താലികെട്ടിയതിലൂടെ വധഭീഷണി നേരിടുകയും കേരളീയ സമൂഹത്തിന്റെയാകമാനം ശ്രദ്ധ നേടുകയും ചെയ്ത ദമ്പതികളാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ ഹാരിസണും ഷഹാനയും.
മതം തോൽപ്പിച്ച പ്രണയത്തെ മനുഷ്യൻ മണ്ണിലാഴ്ത്തിയോ…?
എസ്ഡിപിഐക്കാർ ഹാരിസണും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കുന്നു എന്ന് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് രണ്ടാളും ചേർന്ന് സമൂഹത്തെ അറിയിച്ചത്.എന്നാൽ ഇപ്പോൾ ഇവരെ രണ്ടുപേരെയും കാണാനില്ലെന്നാണ് ഏറ്റവും പുതിയ വിവരം.ഏറെ നാളായി പ്രണയിത്താലിയിരുന്ന ഹാരിസണും ഷഹാനയും രണ്ടു ദിവസം മുമ്പ് വിവാഹിതരായപ്പോൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
എന്നാൽ ഇതിനു ശേഷം ചിത്രങ്ങൾ ദുരുപയോഗം ചെയ്യുകയും തുടർന്ന് ഫോണിലൂടെ തനിക്കും കുടുംബത്തിനും നേരെ ഫോണിലൂടെ വധഭീഷണി ഉണ്ടായതായും യുവാവ് അറിയിച്ചു.അതേസമയം ഇപ്പോൾ ഇരുവരെയും കാണാനില്ലെന്നു കാട്ടി ഇരു വീട്ടുകാരും പോലീസിൽ പരാതിപെട്ടിരിക്കുകയാണ്.എന്നാൽ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്ന് പോലീസിന്റെ ഭാഗത്ത് നിന്നും അന്വേഷണം ഉണ്ടായെങ്കിലും ഹാരിസൺന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഷാഹിനയുടെ ഫോൺ വിളികളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.ഏറെനാളായി പ്രണയത്തിലായ ഇരുവരെയും അകറ്റാൻ മതത്തിനായില്ലെങ്കിലും ശേഷം വലിയ ഭീഷണിയാണ് ഇവർക്ക് നേരിടേണ്ടി വന്നത്.താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഷാഹിന വ്യക്തമാക്കി.
https://www.facebook.com/christy.hari1/videos/1682146181908065/
എസ്ഡിപിഐ പ്രവർത്തകരായ ഷംസി,നിസാർ എന്നിവരിൽ നിന്നും ജീവനു ഭീഷണി ഉണ്ടെന്നും മറ്റൊരു കെവിനാകുമോ എമ്മ് ഭയക്കുന്നു എന്നും പറഞ്ഞതിനു ശേഷം ഇരുവരെയും കാണാതായത് ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.പ്രണയത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന കെവിൻ കണ്ണീരോർമയായി തുടരെവെയാണ് സമാന അവസ്ഥയിൽ നിസ്സഹായരായി ഷാഹിനയും ഹാരിസണും സമൂഹത്തോടുള്ള ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
Leave a Reply