ഹർത്താൽ; ബസുകൾ സർവീസ് നടത്തും

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ തങ്ങളുടെ നിലപാട് അറിയിച്ച്‌ രംഗത്തെത്തി. ഹര്‍ത്താല്‍ ദിനമായ ചൊവ്വാഴ്ച ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തുമെന്ന് ഉടമകള്‍ അറിയിച്ചു.

ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് ആരും രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

അക്രമസംഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ബസുകള്‍ക്ക് പൊലീസ് സംരക്ഷണം തരണമെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply