ഹര്‍ത്താല്‍ നടത്താന്‍ 7 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി

ഹര്‍ത്താല്‍ നടത്താന്‍ 7 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ജനജീവിതവും സാമ്പത്തിക നഷ്ട്ടവും ഉണ്ടാക്കുന്ന മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതിയുടെ കൂച്ചുവിലങ്ങ്. മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

Also Read >> അടിമാലിയിലെ സാഹസിക വിനോദ കേന്ദ്രത്തില്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു

ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഹർത്താലിന് ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ജനജീവിതവും സാമ്പത്തിക നഷ്ട്ടവും ഇത്തരം സമരങ്ങള്‍ മൂലം ഉണ്ടാകുന്നു.

Also Read >> നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും മൗലികാവകാശത്തെ ബാധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവരായിരിക്കും നാഷനഷ്ട്ടത്തിന് ഉത്തരവാദികളെന്നും നഷ്ട്ടപരിഹാരം ഈടാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

Also Read >> അതിപ്രശസ്തനായ ഡാന്‍സറുടെ തനിനിറം പുറത്തു കൊണ്ടുവന്ന് പോലീസ്; അരുണിനെ കുടുക്കിയത് ഇങ്ങനെ

സംസ്ഥാനത്ത് ജനജീവിതവും സാമ്പത്തിക നഷ്ട്ടവും ഉണ്ടാക്കുന്ന മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതിയുടെ കൂച്ചുവിലങ്ങ്. മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും മൗലികാവകാശത്തെ ബാധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവരായിരിക്കും നാഷനഷ്ട്ടത്തിന് ഉത്തരവാദികളെന്നും നഷ്ട്ടപരിഹാരം ഈടാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply

Your email address will not be published. Required fields are marked *

*
*