പോലീസിനെ ആക്രമിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍
പോലീസിനെ ആക്രമിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍
പോലീസിനെ ആക്രമിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ അക്രമസംഭവങ്ങളേത്തുടര്‍ന്ന് പോലീസിനെ ആക്രമിക്കുകയും രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിയാണ് പിടിയിലായത്.
തമിഴ്നാട്ടുകാരനും പെരുമ്പാവൂരില്‍ താമസിക്കുന്നതും, നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ സെന്തില്‍ കുമാര്‍ ആണ് പിടിയിലായത്.
ഹര്‍ത്താലക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് ഹര്‍ത്താലിനോടനുബന്ധിച്ച് പ്രതി കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ കണ്ടെത്തിയത്.
പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. പെരുമ്പാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply