ഹര്‍ത്താല്‍ നിയമവിരുദ്ധം ; പിന്‍മാറണമെന്ന് ഡിജിപി

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ഇപ്പോഴത്തെ ഹര്‍ത്താല്‍ പ്രഖ്യാപനം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ്. ഹര്‍ത്താലില്‍നിന്ന് പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് അനുസരിച്ച്‌ ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുന്‍പ് നോട്ടിസ് നല്‍കണം. നാളത്തെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ നോട്ടിസ് നല്‍കാത്തതിനാല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണ്. ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടായാല്‍ ഉത്തരവാദിത്തം സംഘടനകളുടെ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്കായിരിക്കുമെന്നും, അവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
നാളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനു തടസം ഉണ്ടായാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും നേതാക്കള്‍ ഉത്തരവാദികളായിരിക്കും. സമാധാനപരമായി റാലി നടത്തുന്നതിനു തടസമില്ലെന്നു ചോദ്യത്തിനു മറുപടിയായി ഡിജിപി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*