നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍; യുവതീ പ്രവേശനത്തില്‍ പ്രതിഷേധം വ്യാപിക്കുന്നു
നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍; യുവതീ പ്രവേശനത്തില്‍ പ്രതിഷേധം വ്യാപിക്കുന്നു
ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല കര്‍മ്മ സമിതി.
ശബരിമലയില്‍ ആചാര ലംഘനം നടന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read >> കനകദുര്‍ഗ്ഗയും ബിന്ദുവും സന്നിധാനത്തെത്തി, ദൃശ്യങ്ങള്‍ പുറത്ത്
സന്നിധാനത്ത് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്ക് വേണ്ടി അടച്ച നട പൂജകള്‍ക്ക് ശേഷം തുറന്നു.
Also Read >> മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് സജി ഒളിവില്‍
പഞ്ച പുണ്യാഹം, ബിംബ ശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായതിന് ശേഷമാണ് വീണ്ടും നട തുറന്നത്.
തുടര്‍ന്ന് സന്നിധാനത്തേയ്ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി. തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തിലാണ് ശുദ്ധിക്രിയകള്‍ നടന്നത്.
സന്നിധാനത്ത് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്ക് വേണ്ടി അടച്ച നട പൂജകള്‍ക്ക് ശേഷം തുറന്നു.
Leave a Reply