ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി. രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ 20 കിലോഗ്രാം കഞ്ചാവാണ് പുലര്‍ച്ചെ രണ്ടുമണിയോടെ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്.

രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട രണ്ട് ബാഗുകള്‍ റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായത്.

ആന്ധ്രയിലെ പത്രകടലാസില്‍ പൊതിഞ്ഞായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അതിനാല്‍ കഞ്ചാവ് ആന്ധ്രപ്രദേശില്‍ നിന്ന് കൊണ്ടുവന്നതാണെന്നും ധന്‍ബാദ് എക്സ്പ്രസ്സിലാണ് ആലപ്പുഴയില്‍ എത്തിച്ചതെന്നുമുള്ള നിഗമനത്തിലാണ് പോലീസ്.

ധന്‍ബാദ് എക്സപ്രസില്‍ നിന്ന് ഇതിനു മുന്‍പും കഞ്ചാവ് പിടികൂടിയിട്ടുണ്ട്. പ്രതികളെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കയറ്റിവിട്ട് ആലപ്പുഴയില്‍ നിന്ന് ശേഖരിച്ച് കൊണ്ടുപോകുന്ന സംഘമാകാം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*