എക്സൈസ് സ്‌ക്വാഡ് അംഗത്തിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

എക്സൈസ് സ്‌ക്വാഡ് അംഗത്തിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗത്തിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മന്‍സീല്‍ വീട്ടില്‍ മാഹിന്‍ (19) ആണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

അപരിചിതരായ ഇരുചക്ര വാഹനയാത്രികരെ കരുവാക്കി സ്ഥിരമായി കഞ്ചാവ് കടത്തുന്നയാളാണ് മാഹിന്‍. ഇരുചക്ര വാഹനങ്ങള്‍ക്ക് കൈകാണിച്ച് അതില്‍ യാത്രചെയ്യുമ്പോള്‍ പരിശോധനയുണ്ടായാല്‍ വാഹനങ്ങളുടെ കരിയറില്‍ കൈവശമുള്ള കഞ്ചാവ് ബാഗ് തൂക്കിയിടാനും പിടിക്കപ്പെട്ടാല്‍ വാഹന ഉടമയുടെ തലയില്‍ കുറ്റംചാരാനുമാണ് ഇയാള്‍ ലക്ഷ്യമിട്ടത്.

എന്നാല്‍ ഇത്തവണ പ്രതി ലിഫ്റ്റ് ആവിശ്യപ്പെട്ടത് പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി നിയോഗിച്ച എക്സൈസ് ഷാഡോ സംഘാംഗത്തിന്റെ ബൈക്കിലായിരുന്നു. ഇയാള്‍ വാഹനത്തില്‍ കയറിയതും കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പ്രതിയെ തടഞ്ഞുവച്ചു. തുടര്‍ന്ന് എക്സൈസ് പട്രോളിങ് സംഘത്തിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment