നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍: സംഭവം പാലക്കാട്
നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍: സംഭവം പാലക്കാട്
പാലക്കാട് നാലുകിലോ കഞ്ചാവുമായെത്തിയ യുവാവിനെ എക്സൈസ് പിടികൂടി. കഞ്ചാവുമായി ബൈക്കില്‍ ചീറിപാഞ്ഞ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെയാണ് എക്സൈസ് പിടികൂടിയത്.
മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി അനസ് (21) ആണ് പിടിയിലായത്. പാലക്കാട് പി.എം.ജി സ്കൂളിന് മുന്‍വശത്ത് വെച്ചാണ് ഇയാളെ കഞ്ചാവുമായി പിടികെൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം ഇയാളുടെ ബൈക്ക് തടഞ്ഞെങ്കിലും പരിശോധനാ സംഘത്തിലെ ഒരാളെ ഇടിച്ച് തെറിപ്പിച്ചശേഷം പ്രതി കടന്നുകളയുകയായിരുന്നു.
എന്നാല്‍ സംഭവം കണ്ടുനിന്ന നാട്ടുകാരില്‍ ഒരാളായ കഞ്ചിക്കോട് സ്വദേശി മിലിട്ടറി ഉദ്യോഗസ്ഥനായ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സംഘവും എക്സൈസ് സംഘവും പ്രതിയെ പിന്തുടര്ന്നു. അങ്ങനെ സ്കൂളിന് മുന്വശത്ത്വെച്ച് ബൈക്കിനെ മറികടന്ന് തടഞ്ഞു നിര്‍ത്തി ഇയാളെ പിടികൂടുകയായിരുന്നു.
സിവില്‍ എക്സൈസ് ഓഫീസര്‍ ആര്.എസ് സുരേഷിന്റെ കയ്യിലാണ് ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റത്. സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. രാകേഷിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. രാജീവ്, പ്രിവന്റീവ് ഓഫീസര്‍ എ.കെ. സുമേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആര്.എസ്. സുരേഷ്, എം.പ്രസാദ്, പി.ബിനു, പി.ബി.ജോണ്സണ്, ഷിനോജ്, കെ.സുരേഷ്, ആര്.ശ്രീകുമാര്‍ ഡ്രൈവര്‍ ശെല്വകുമാര് പ്ലാക്കല്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തില്‍ പങ്കെടുത്തു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply